ഗീ​താ​ഞ്ജ​ലി മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​രം ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​ന്
Tuesday, November 30, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഗീ​താ​ഞ്ജ​ലി സാം​സ്കാ​രി​ക വേ​ദി​യു​ടെ വ​ര്‍​ഷ​ത്തെ മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​രം ദീ​പി​ക ലേ​ഖ​ക​ന്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​ന്. സ്വ​ദേ​ശാ​ഭി​മാ​നി മാ​ധ്യ​മ പു​ര​സ്കാ​രം, ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ സ്മാ​ര​ക പു​ര​സ്കാ​രം, ഡോ. ​പ​ല്‍​പ്പു ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഓ​ഫ് ഇ​ന്ത്യ​യു​ടെ മാ​ധ്യ​മ​പു​ര​സ്കാ​രം, പി.​എ​ന്‍.​പ​ണി​ക്ക​ര്‍ ജ​ന്മ​ശ​താ​ബ്ദി തൂ​ലി​കാ പു​ര​സ്കാ​രം, ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം, ത​ണ​ല്‍​വേ​ദി പു​ര​സ്കാ​രം, പ​രി​ത്രാ​ണാ​യ പു​ര​സ്കാ​രം, ആ​ശ്ര​യ മാ​ധ്യ​മ​പു​ര​സ്കാ​രം, ഫ്രാ​ന്‍ പു​ര​സ്കാ​രം എ​ന്നി​വ​യും മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നു​ള്ള അ​ന​ര്‍​ട്ട് അ​ക്ഷ​യോ​ര്‍​ജ പു​ര​സ്കാ​രം, വ​ജ്ര​മു​ദ്ര പു​ര​സ്കാ​രം, ട്രി​വാ​ന്‍​ഡ്രം പ​രി​സ്ഥി​തി ഫെ​സ്റ്റി​വ​ല്‍ പു​ര​സ്കാ​രം എ​ന്നി​വ​യും ഗി​രീ​ഷി​ന് നേ​ര​ത്തെ ല​ഭി​ച്ചി​ട്ടു​ണ്ട്.