കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന;​ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ
Tuesday, November 30, 2021 11:40 PM IST
വി​തു​ര: മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ പൊ​ടി​യ​ക്കാ​ല, മ​ണ​ക്കു​ടി,ഇ​ട​മ​ൺ​പു​റം എ​ന്നീ ഊ​രു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന കൃ​ഷി​ന​ശി​പ്പി​ച്ച​ത്. പൊ​ടി​യ​ക്കാ​ല​യി​ലെ ജാ​ന​കി,ഗി​രീ​ഷ്, എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം കൃ​ഷി​ന​ശി​പ്പി​ച്ച ശേ​ഷം കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ തു​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഇ​റ​ങ്ങി​യ കാ​ട്ടാ​ന ഇ​തു​വ​രെ കാ​ട്ടി​ലേ​ക്കു പോ​കാ​തെ വ​നാ​തി​ർ​ത്തി​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ഏ​തു സ​മ​യ​ത്തു​മു​ണ്ടാ​കാ​വു​ന്ന കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്നാ​ണു ആ​ഴ്ച​ക​ളാ​യി ഇ​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന​തെ​ന്നും വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ട്ടാ​ന​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.