ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും കേ​വി​ല്ലൂ​ർ പാ​ല​ത്തി​ന് ന​വീ​ക​ര​ണ​മി​ല്ല
Tuesday, November 30, 2021 11:41 PM IST
കാ​ട്ടാ​ക്ക​ട : അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കേ​വി​ല്ലൂ​ർ പാ​ലം ന​വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കോ​ൺ​ക്രീ​റ്റ് ജീ​ർ​ണി​ച്ച് അ​ട​ർ​ന്നു​വീ​ഴു​ന്ന പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
കൂ​ട്ട​പ്പൂ-​കൂ​താ​ളി റോ​ഡി​ൽ കൊ​ണ്ട​കെ​ട്ടി​കോ​വി​ല്ലൂ​ർ തോ​ടി​നു കു​റു​കെ നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 2017ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളുണ്ടാ​യി​ല്ല. അ​ഞ്ചു​പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് നി​ർ​മി​ച്ച പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു​ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​മ​ല​യോ​ര ഹൈ​വേ​യു​ടെ കു​ട​പ്പ​ന​മൂ​ട് മു​ത​ൽ കോ​വി​ല്ലൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ​ണി ന​ട​ക്കു​മ്പോ​ൾ അ​മ്പൂ​രി, ആ​റു​കാ​ണി, ക​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ഇ​തു​വ​ഴി​യാ​ണ് തി​രി​ച്ചു​വി​ട്ടി​രു​ന്ന​ത്.​ തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ തോ​ട്ടി​ൽ അ​മി​ത​മാ​യി വെ​ള്ളം ഒ​ഴു​കി​യ​ത് പാ​ല​ത്തി​ന്‍റെ ഭി​ത്തി​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ​ക്കും നി​വേ​ദ​ന​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ന​വീ​ക​ര​ണം കൈ​യെ​ത്തും ദൂ​ര​ത്ത് എ​ത്തി​യി​ട്ടും പ്രാ​വ​ർ​ത്തി​ക​മാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.