കോ​വ​ളം ഏ​രി​യാ കേ​ന്ദ്രീ​ക​രി​ച്ച് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സ്ഥാ​പി​ക്ക​ണം: സി​പി​എം
Wednesday, December 1, 2021 11:22 PM IST
കോ​വ​ളം : കോ​വ​ളം ഏ​രി​യാ കേ​ന്ദ്രീ​ക​രി​ച്ച് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​പി​എം കോ​വ​ളം ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വ​ള​ത്ത് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി​പേ​ർ കാ​യി​ക രം​ഗ​ത്ത് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല​ട​ക്കം ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ കോ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഴി​ഞ്ഞം ഫി​ഷിം​ഗ് ഹാ​ർ​ബ​ർ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ക, വെ​ള്ളാ​യ​ണി കാ​യ​ൽ ശു​ചീ​ക​രി​ച്ച് സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യും പ്ര​മേ​യ​ത്തി​ലൂ​ടെ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​നം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി ​ശി​വ​ൻ​കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ സി. ​ജ​യ​ൻ​ബാ​ബു, എ​ൻ. ര​തീ​ന്ദ്ര​ൻ, ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ, പു​ത്ത​ൻ​ക​ട വി​ജ​യ​ൻ, കെ. ​സി .വി​ക്ര​മ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പു​ല്ലു​വി​ള സ്റ്റാ​ൻ​ലി, പി. ​രാ​ജേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി പി ​എ​സ് ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു.​ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ. ​ജി. സ​ന​ൽ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 21 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യെ​യും 10 അം​ഗ ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് വി​ർ​ച്ച​ൽ സ​മ്മേ​ള​നം പോ​ളി​റ്റ് ബൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.