ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച പ്രതി പിടിയിൽ
Wednesday, December 1, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.​ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ 11 ന് ​നി​സാ​മു​ദീ​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ജ​യ​ന്തി എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കൗ​സ​ല്യ എ​ന്ന യാ​ത്ര​ക്കാ​രി​യു​ടെ 15,000 രൂ​പ വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ൽ​ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​നാ​യ തൗ​സി​ഫ്(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സെ​പ്റ്റം​ബ​ർ 21 ന് ​ഈ ഫോ​ണ്‍ എ​റ​ണാ​കു​ള​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച ആ​ളെ ക​ണ്ടെ​ത്തി​യ​ത്. റെ​യി​ൽ​വേ പൊ​ലീ​സ് മേ​ധാ​വി ചൈ​ത്രാ തെ​രേ​സാ ജോ​ണി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം റെ​യി​ൽ​വേ ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി സു​നി​ൽ​കു​മാ​ർ, റെ​യി​ൽ​വേ എ​റ​ണാ​കു​ളം ഡി​വൈ​എ​സ്പി മ​നോ​ജ് ക​ബീ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.