അ​തി​ജീ​വ​ന​ത്തി​ന് അ​ത്താ​ണി ചെ​റു​കി​ട സം​ര​ഭ​ങ്ങ​ൾ: ഡോ. മേ​രി ജോ​ർ​ജ്
Thursday, December 2, 2021 11:22 PM IST
തി​രു​വ​ന​ന​ന്ത​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി വ​രു​ത്തി വ​യ്ക്കു​ന്ന സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ നി​ന്നു​ള്ള അ​തി​ജീ​വ​ന​ത്തി​ന് കേ​ന്ദ്ര​കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ള ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ ഡോ. ​മേ​രി ജോ​ർ​ജ് .
ദ​രി​ദ്ര​ർ അ​തി​ദ​രി​ദ്ര​രാ​യി മാ​റു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം നേ​രി​ട്ടു ന​ൽ​കു​ന്ന​തി​നേ​ക്കാ​ളു​പ​രി ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
കോ​വി​ഡാ​ന​ന്ത​ര സാ​മ്പ​ത്തി​ക പ്ര​തി​ക​ര​ണം ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ള​യം സ്റ്റു​ഡ​ന്‍റ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​മേ​രി ജോ​ർ​ജ്.
എ​സ്. രേ​ണു​കാ​ദേ​വി ര​ചി​ച്ച ഇ​ന്ദ്ര​നീ​ലം എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. കെ​സി​സി ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പോ​ത്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഫാ.​സ​ജി മെ​ക്കാ​ട്ട്, കെ​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ റെ​യ്റ്റ് സ​ൺ പ്ര​കാ​ശ്, എ​ബ​നേ​സ​ർ ഐ​സ​ക്ക്, ബി​ന്നി സാ​ഹി​തി, ഫാ.​റോ​ബി​ൻ,ഡോ. ​ഗി​ഫ്റ്റി പേ​ര​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.