കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, December 2, 2021 11:22 PM IST
ക​ഴ​ക്കൂ​ട്ടം : കാ​ട്ടാ​യി​ക്കോ​ണ​ത്ത് കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ജീ​പ്പി​ൽ സ​ഞ്ച​രി​ച്ച മ​ങ്ങാ​ട്ടു​കോ​ണം സ്വ​ദേ​ശി മ​ധു​വി​നും ഭാ​ര്യ സു​പ്ര​ഭ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.
ചെ​മ്പ​ഴ​ന്തി​യി​ൽ നി​ന്ന് പോ​ത്ത​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും പോ​ത്ത​ൻ​കോ​ട് നി​ന്ന് മ​ങ്ങാ​ട്ടു​കോ​ണം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ർ ഡ്രൈ​വ​ർ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ വി​ശാ​ഖി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

എം​എ​ഡ് സീ​റ്റ് ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ ര​ണ്ടു വ​ർ​ഷ എം​എ​ഡ് കോ​ഴ്സി​ലേ​ക്ക് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.
​അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ഒ​ഇ​സി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കും. അ​ർ​ഹ​രാ​യ എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ ആ​റി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മു​ൻ​പ് കോ​ളേ​ജി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ:: 0471 2323964, 9446497851.