ജ​ന ജാ​ഗ്ര​താ കാ​മ്പ​യി​ന്‍ പ​ദ​യാ​ത്ര നാ​ളെ മു​ത​ൽ
Thursday, December 2, 2021 11:26 PM IST
വെ​ഞ്ഞാ​റ​മൂ​ട്: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി ന​ട​ത്തു​ന്ന ജാ​ഗ്ര​താ കാ​മ്പ​യി​ൻ പ​ദ​യാ​ത്ര​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​
നാ​ളെ മൂ​ന്നി​ന് ക​ല്ല​റ ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ഭേ​രി​ക്കു​ശേ​ഷം കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി ആ​ദി​വാ​സി​ദ​ളി​ത് സം​ഗ​മ വേ​ദി​യി​ലെ​ത്തി അ​വ​രു​മാ​യി സം​വ​ദി​ക്കും. ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്തെ 200ല്‍​പ​രം ഗി​രി​വ​ര്‍​ഗ സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ല്‍ നി​ന്നാ​യി 350 പ്ര​തി​നി​ധി​ക​ള്‍ ആ​ദി​വാ​സി സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.