മു​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​ര​ന് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി
Thursday, December 2, 2021 11:26 PM IST
വി​ഴി​ഞ്ഞം: മു​റി​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട ര​ണ്ടു വ​യ​സു​കാ​ര​ന് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. നെ​യ്യാ​റ്റി​ൻ​ക​ര ഊ​രു​ട്ട​മ്പ​ലം സ്വ​ദേ​ശി​നി സാ​ന്ദ്ര​യു​ടെ മ​ക​ൻ ആ​ദി​ഷാ​ണ് നാ​ട്ടു​കാ​രെ​യും വീ​ട്ടു​കാ​രെ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ​ത്.​കൈ​ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സാ​ന്ദ്ര ര​ണ്ട് മാ​സ​മാ​യി ആ​ദി​ഷി​നെ സ​ഹോ​ദ​രി ഷീ​ബ​യു​ടെ വീ​ടാ​യ വെ​ങ്ങാ​നൂ​ർ പ​ന​ങ്ങോ​ട് കൈ​ലാ​സം വീ​ട്ടി​ലാ​ണ് നി​ർ​ത്തി​യി​രു​ന്ന​ത്.​
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ വീ​ട്ടു​കാ​രോ​ടൊ​പ്പം നി​ന്ന കു​ട്ടി തൊ​ട്ട​ടു​ത്ത മു​റി​യി​ൽ ക​യ​റി ക​ത​കി​ന്‍റെ താ​ഴ​ത്തെ കൊ​ളു​ത്തി​ടു​ക​യാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട കു​ട്ടി ക​ര​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്.
തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ സു​ധീ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ രാ​ജേ​ഷ്, സ​തീ​ഷ്, അ​മ​ൽ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്ത് എ​ത്തി പൂ​ട്ട് പൊ​ളി​ച്ച് കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.