കി​സാ​ൻ എ​ക്സ്പോ 22 മു​ത​ൽ
Tuesday, December 7, 2021 11:17 PM IST
തി​രു​വ​ന​ന്ത​പു​രം : കി​സാ​ൻ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സും എ​ക്സി​ക്യൂ​ട്ടീ​വ് നോ​ള​ജ് ലൈ​ൻ​സും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കി​സാ​ൻ ദി​നാ​ഘോ​ഷ​വും പ്ര​ദ​ർ​ശ​ന​വും 22 നും 23 ​നും തി​രു​വ​ന​ന്ത​പു​രം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​വും.​വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ, ഉ​ത് ​പ​ന്ന സേ​വ​ന പ്ര​ദ​ർ​ശ​നം, ബ​യേ​ഴ്സ് സെ​ല്ലേ​ഴ്സ് മീ​റ്റിം​ഗ്, കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കാ​ർ​ഷി​ക സ്കീ​മു​ക​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ക്കും.
കാ​ർ​ഷി​ക രം​ഗ​ത്ത് പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ക​ർ​ഷ​ക​രെ​യും, കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും കി​സാ​ൻ എ​ക്സ്പോ​യു​ടെ വേ​ദി​യി​ൽ ആ​ദ​രി​ക്കും.
സെ​മി​നാ​റു​ക​ളി​ലും എ​ക്സി​ബി​ഷ​നി​ലും പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9947733339, 9995139933 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.ww w.k isanexpo.in