പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​വി​ശ്വാ​സ​പ്ര​മേ​യം: അ​ന്വേ​ഷ​ണ​സ​മി​തി​യെ നിയോഗിച്ച് കോ​ൺ​ഗ്ര​സ്
Wednesday, December 8, 2021 11:50 PM IST
കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യം ബി​ജെ​പി പി​ന്തു​ണ​യോ​ടെ പാ​സാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി പൂ​വ​ച്ച​ലി​ലെ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സ​ന​ൽ​കു​മാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സം അ​വ​ത​രി​പ്പി​ച്ച​ത്.​ബി​ജെ​പി അം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ച​തോ​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടു. ഭ​ര​ണ​സ​മി​തി​യു​ടെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ൾ ജ​ന​മ​ധ്യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​ണ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്.