മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പു​തി​യ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, December 8, 2021 11:51 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്നും താ​ഴ​ത്തെ നി​ല​യി​ലു​ള്ള സി​ടി സ്കാ​നി​ലേ​യ്ക്ക് ഇ​നി മു​ത​ൽ രോ​ഗി​ക​ളെ പു​തി​യ ലി​ഫ്റ്റി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ക്കാ​ൻ​ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം കഴിഞ്ഞ ന​വം​ബ​ർ 15നാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​മി​തി​ക​ൾ രോ​ഗി​ക​ൾ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ത്യാ​ഹി​ത വി​ഭാ​ഗം പു​തി​യ​തി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

നികുതികൾ പി​ഴ കൂ​ടാ​തെ
31 വ​രെ അ​ട​യ്ക്കാം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട നി​കു​തി, തൊ​ഴി​ല്‍ നി​കു​തി എ​ന്നി​വ 31 വ​രെ പി​ഴ​കൂ​ടാ​തെ അ​ട​യ്ക്കാം.​നി​ല​വി​ല്‍ കെ​ട്ടി​ട നി​കു​തി സം​ബ​ന്ധി​ച്ച് എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലെ​യും കു​ടി​ശി​ക ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ലി​സ്റ്റി​ന്മേ​ലു​ള്ള പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ദാ​ല​ത്ത് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.