യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, December 8, 2021 11:53 PM IST
വി​തു​ര: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വി​തു​ര കാ​ല​ങ്കാ​വ് വി​ദ്യാ​ഭ​വ​നി​ൽ വി​പി നെ ​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ പ​ന​വൂ​ർ കൃ​പ ഭ​വ​നി​ൽ ബി​നോ മോ​ൻ(32) തോ​ന്ന​യ്ക്ക​ൽ അ​റ​ഫ മ​ൻ​സി​ലി​ൽ അ​ൽ​സാ​ജ് (29) എ​ന്നി​വ​രെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ബി​നോ​മോ​ന്‍റെ ഭാ​ര്യ വി​ദ്യ കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​തു​ര​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യ​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ അ​ൽ​സാ​ജു​മൊ​ത്ത് ബി​നോ​മോ​ൻ വി​തു​ര​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.
വി​ദ്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി നി​ട​യി​ലാ​ണ് വി​ദ്യ​യു​ടെ സ​ഹോ​ദ​ര​നാ​യ വി​പി​ന് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ അ​ൽ​സാ​ജി​ന്‍റെ പേ​രി​ൽ നെ​ടു​മ​ങ്ങാ​ട്, മം​ഗ​ലാ​പു​രം,ക​ഠി​നം​കു​ളം, ക​ഴ​ക്കൂ​ട്ടം, പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വി​തു​ര സി​ഐ ശ്രീ​ജി​ത്ത്,എ​സ് ഐ ​മാ​രാ​യ സു​ധീ​ഷ്, ബാ​ബു​രാ​ജ്, എ​എ​സ്ഐ സ​ജു, സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്‌​ലം ഷാ, ​സു​ജി​ത്ത്, എ​സ്‌​സി​പി​ഒ പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു .