മൂ​ടി​യി​ല്ലാ​ത്ത ഒാ​ട അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു
Sunday, January 16, 2022 11:52 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് - നെ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ ആ​ര്യ​നാ​ട് പ​ബ്ലി​ക്ക് മാ​ർ​ക്ക​റ്റി​ന് മു​ന്നി​ലാ​യി റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത ഓ​ട​ക​ൾ മൂ​ടി​യി​ല്ലാ​ത്ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.​സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ക​ട​ക​ൾ​ക്ക് മു​ന്നി​ലാ​യി ഓ​ട നി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി​ക​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മൂ​ടാ​തെ കി​ട​ക്കു​ക​യാ​ണ്.

ഓ​ട​ക​ൾ മൂ​ടാ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.​പ​ല​പ്പോ​ഴും ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ഒ​തു​ക്കി​യി​ടു​ന്ന​ത് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.​അ​ടി​യ​ന്ത​ര​മാ​യി ഈ ​പ്ര​ദേ​ശ​ത്ത് ഓ​ട​ക​ൾ ന​വീ​ക​രി​ച്ച് സ്ലാ​ബു​ക​ൾ ഇ​ട്ട് ക​ട​ക​ളി​ലേ​യ്ക്ക് ആ​ളു​ക​ൾ ക​യ​റാ​ൻ ത​ന്ന​വി​ധ​ത്തി​ൽ പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് കാ​ണി​ച്ച് വ്യാ​പാ​രി​ക​ളും എം​എ​ൽ​എ​യ്ക്കും പി​ഡ​ബ്ല്യൂ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്.