ഹെ​ൽ​പ്പ് ഡെ​സ്ക് സ്ഥാപിച്ചു
Sunday, January 16, 2022 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: സി​റ്റി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ർ​വീ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഹെ​ൽ​പ് ഡെ​സ്ക് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഐ​ജി​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ അ​റി​യി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലാ​ണ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ർ​വീ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും ഹെ​ൽ​പ് ഡെ​സ്ക് മു​ഖേ​ന പ​രി​ഹ​രി​ക്കും.

9497904565 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും [email protected] , mailto:[email protected] എ​ന്ന ഈ​മെ​യി​ൽ വി​ലാ​സ​ത്തി​ലും ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും അ​റി​യി​ക്കാം. ഹെ​ൽ​പ് ഡെ​സ്കി​ൽ ല​ഭി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​ക​ളി​ലും അ​പേ​ക്ഷ​ക​ളി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ച് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ഫോ​ൺ മു​ഖാ​ന്തി​ര​മോ രേ​ഖാ​മു​ല​മോ ഉ​ദ്യോ​ഗ​സ്ഥ​രെ ഹെ​ൽ​പ് ഡെ​സ്കി​ൽ നി​ന്നും അ​റി​യി​ക്കും. അ​തോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളി​ൽ സ്വീ​ക​രി​ച്ച തീ​ർ​പ്പാ​ക്ക​ൽ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും സെ​ക്ഷ​ൻ ക്ലാ​ർ​ക്ക്.

ജൂ​ണി​യ​ർ സു​പ്ര​ണ്ട്, സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രു​മാ​യി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ (ക്രൈം ​ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ഡോ. ​എ.​ന​സിം അ​വ​ലോ​ക​ന യോ​ഗം ചേ​രും. വി​വി​ധ ഡ്യു​ട്ടി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​വ് സ​മ​യ​ങ്ങ​ളി​ൽ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ നേ​രി​ട്ട് പോ​കാ​തെ ത​ന്നെ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​പ്പോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് മു​ഖേ​ന ന​ട​ത്തി​യെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ അ​റി​യി​ച്ചു .