ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Sunday, January 16, 2022 11:55 PM IST
വി​തു​ര : പാ​ലോ​ട്, വി​തു​ര ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ (വി​മു​ക്തി) ആ​ർ. ഗോ​പ​കു​മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ര​ക്ഷി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ഉ​പ​യോ​ഗം ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നുംകൂ​ടാ​തെ ഈ ​മേ​ഖ​ല​ക​ളി​ൽ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു. പെ​രി​ങ്ങ​മ​ല പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വീ​ടു​ക​ളി​ൽ ക​മ്മീ​ഷ​ണ​ർ സ​ന്ദ​ർ​ശി​ച്ചു.