ന​ഗ​ര​ത്തി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന; നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടി
Monday, January 17, 2022 11:58 PM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ നാ​ല് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 16 ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ 125 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. കാ​രി ബാ​ഗു​ക​ള്‍, ക​പ്പു​ക​ള്‍, ക​വ​റു​ക​ള്‍, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​ക​ള്‍, ചെ​റി​യ സ്പൂ​ണു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.
പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി- വ്യ​വ​സാ​യി​ക​ളു​ടെ യോ​ഗം മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ളി​ച്ചു ചേ​ര്‍​ക്കു​ക​യും പ്ലാ​സ്റ്റി​ക് ബ​ദ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ്പ​ന​യും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ജ​നു​വ​രി 15 മു​ത​ല്‍ നി​രോ​ധ​നം ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ മേ​യ​ര്‍ നി​ദേ​ശി​ച്ച​ത്. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും സ്‌​ക്വാ​ഡ് ഇ​റ​ങ്ങു​ന്ന​തി​ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​സ്.​എ​സ് മി​നു, ഷാ​ജി കെ. ​നാ​യ​ര്‍, ല​ത​കു​മാ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.