ബൈ​ക്കപ​ക​ടം: പരിക്കേറ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന​ യുവാവും മ​രി​ച്ചു
Monday, January 17, 2022 11:58 PM IST
കാ​ട്ടാ​ക്ക​ട: റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​ക​ളി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ളും മ​രി​ച്ചു. ക​ള്ളി​ക്കാ​ട് ആ​ഴാം​കാ​ൽ സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ മ​ക​ൻ ശ്രീ​ജി​ത്താ​ണ് (21) ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന ഞാ​യ​റാ​ഴ്ച ക​ള്ളി​ക്കാ​ട് ആ​ഴാം​കാ​ൽ മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​യു​ടെ മ​ക​ൻ അ​ച്ചു(20) മ​രി​ച്ച​ിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീ​ജി​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രിക്കുകയായിരുന്നു.

പ​രു​ത്തി​പ്പ​ള്ളി - ക​ള്ളി​ക്കാ​ട് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്രി​ക​ർ കു​റ്റി​ച്ച​ൽ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.​ വ​ർ​ക്ക്‌​ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് അ​ച്ചു. ശ്രീ​ജി​ത്ത് വി​ദ്യാ​ർ​ഥി​യാ​ണ്.