പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ന്ന് വി​തു​ര ആ​ദി​വാ​സി ഊ​രി​ലെ​ത്തും
Tuesday, January 18, 2022 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് മാ​സ​ത്തി​നി​ടെ അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പെ​രി​ങ്ങ​മ​ല, വി​തു​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ ഇ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് സ​ന്ദ​ശ​നം ന​ട​ത്തും.

ക​ഞ്ചാ​വ് സം​ഘ​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യ​ക്കു​രു​ക്കി​ലാ​ക്കി ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ന്‍ എ​ക്‌​സൈ​സും പോ​ലീ​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ ത​യാ​റി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കൊ​പ്പം പ്ര​തി​പ​ക്ഷ നേ​താ​വ് മേ​ഖ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.