കോ​വി​ഡ് വ്യാ​പ​ന​ത്തി​ലെ വ​ര്‍​ധ​ന: നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണം- ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍
Tuesday, January 18, 2022 12:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ആ​രോ​ഗ്യ സു​ര​ക്ഷ മു​ന്‍​നി​റു​ത്തി ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​ല്‍ നി​ര​വ​ധി​പേ​ർ ഇ​പ്പോ​ൾ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും രോ​ഗ​വ്യാ​പ​നം തു​ട​രു​ന്നു. അ​നാ​വ​ശ്യ യാ​ത്ര​ക​ളും സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ​രി​യാ​യ മു​ന്ന​റി​യി​പ്പു​ക​ളും കൃ​ത്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണം. പൊ​തു ഇ​ട​ങ്ങ​ളി​ലും ജാ​ഗ്ര​ത കൂ​ടി​യേ മ​തി​യാ​കൂ. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍ എ​ത്ര​യും വേ​ഗം വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത കൂ​ടി​യാ​ണെ​ന്ന് ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.