കേ​ര​ശ്രീ കേ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ദാ​ഹ​ശ്രീ'
Tuesday, January 18, 2022 12:02 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ൽ കേ​ര​ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ശ്രീ കേ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 'ദാ​ഹ​ശ്രീ' വേ​ന​ൽ പാ​നീ​യം എ​ന്ന​പേ​രി​ൽ വ​ഴി​യോ​ര പ​വി​ലി​യ​ൻ തു​ട​ങ്ങി. കേ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് സു​നി​ൽ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ല്ല​ങ്കാ​വ് ജി.​അ​നി​ൽ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വേ​ങ്ക​വി​ള സ​ജി, പു​ത്ത​ൻ​പാ​ലം വാ​ർ​ഡം​ഗം ലീ​ലാ​മ്മ ടീ​ച്ച​ർ, കേ​ര​ശ്രീ സെ​ക്ര​ട്ട​റി എം.​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​ഷാ​ദ്, മാ​ർ​ക്ക​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബൈ​ക്ക് അ​പ​ക​ട​ം:
ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട് : ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു . ആ​നാ​ട് ഇ​ല​ഞ്ഞി​മൂ​ട് പ​ദ്മ​ല​യ​ത്തി​ൽ പ​ര​മേ​ശ്വ​ര​ൻ ആ​ശാ​രി -ല​ളി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു (29)ആ​ണ് മ​രി​ച്ച​ത്. ഈ​മാ​സം ഏ​ഴി ന് ​രാ​ത്രി എ​ട്ടോ​ടെ ആ​നാ​ട് നാ​ഗ​ചേ​രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വി​ഷ്ണു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ടു കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു വി​വാ​ഹം. ഭാ​ര്യ: ല​ക്ഷ്മി രാ​ജ്. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു.