മ​ണ്‍​റോതു​രു​ത്ത് പാ​ക്കേ​ജ് മെ​ഗാ ഹി​റ്റ്; ഇ​നി ഗ​വി, മൂ​ന്നാ​ര്‍, മ​ല​ക്ക​പ്പാ​റ..
Wednesday, January 19, 2022 12:14 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: കെ​എ​സ്ആ​ർ​ടി​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ച്ച​തു​രു​ത്തി​ലേ​യ്ക്കു​ള്ള ആ​ന​വ​ണ്ടി ടൂ​ര്‍ പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം യാ​ത്ര​യും ഹൗ​സ് ഫു​ള്‍. അ​ടു​ത്ത മാ​സം ആ​റി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ യാ​ത്ര​യ്ക്കു​ള്ള മു​ന്‍​കൂ​ര്‍ സീ​റ്റ് ബു​ക്കിം​ഗ് പൂ​ര്‍​ത്തി​യാ​യി. ഗ​വി, മൂ​ന്നാ​ർ, മ​ല​ക്ക​പ്പാ​റ, വാ​ഗ​മ​ൺ എ​ന്നീ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ല്‍ നി​ന്നും അ​ധി​കം വൈ​കാ​തെ ടൂ​ര്‍ പാ​ക്കേ​ജ് തു​ട​ങ്ങാ​ന്‍ സാ​ധ്യ​ത.

കൊ​ല്ലം ജി​ല്ല​യി​ലെ പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മ​ൺ​റോ തു​രു​ത്ത്, സാ​ന്പാ​ണി​ക്കോ​ടി, തി​രു​മു​ല്ല​വാ​രം ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ഇ​തി​നോ​ട​കം ര​ണ്ടു ന​ട​ന്ന ട്രി​പ്പു​ക​ളും വ​ന്‍​വി​ജ​യ​മാ​യി​രു​ന്നു.

750 രൂ​പ​യു​ടെ ഈ ​പാ​ക്കേ​ജി​ൽ ബ​സ് ചാ​ർ​ജി​നു പു​റ​മേ ബോ​ട്ടിം​ഗ്, ക​നാ​യിം​ഗ് ക്ര​മീ​ക​ര​ണ​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡി​ടി​പി​സി​യും കെ​എ​സ്ആ​ർ​ടി​സി​യും ത​മ്മി​ലു​ള്ള ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ഈ ​ടൂ​ര്‍ പാ​ക്കേ​ജ്.

മ​ഹാ​മാ​രി കാ​ല​ത്ത് അ​വ​ശ​ത അ​നു​ഭ​വി​ച്ച വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി​ക്കും ഈ ​യാ​ത്രാ പ​ദ്ധ​തി ഏ​റെ ആ​ശ്വാ​സ​മേ​കു​ന്നു. യാ​ത്രാം​ഗ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും കെ​എ​സ്ആ​ർ​ടി​സി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​നു​ള്ള കാ​ശ് യാ​ത്രാം​ഗ​ങ്ങ​ൾ ന​ൽ​ക​ണം.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ഫാ​മി​ലി ഗ്രൂ​പ്പു​ക​ൾ, ഓ​ഫീ​സ് സ്റ്റാ​ഫ് ഗ്രൂ​പ്പു​ക​ൾ, ഇ​ത​ര സൗ​ഹ്യ​ദ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​യ്ക്ക് താ​ത്പ​ര്യ​മു​ള്ള ഏ​ത് ദി​വ​സ​വും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് ഈ ​ടൂ​ര്‍ പാ​ക്കേ​ജ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

എ.​ടി.​ഒ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​ർ​മാ​നും എ​ൻ.​കെ.​ര​ഞ്ജി​ത്ത് കോ -​ഓ​ർ​ഡി​നേ​റ്റ​റും, എ​സ്.​ജി.​രാ​ജേ​ഷ്, കെ.​എ​സ്. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രും ആ​യ സ​മി​തി​യാ​ണ് യാ​ത്രാ പ​ദ്ധ​തി നി​യ​ന്ത്രി​ക്കു​ന്ന​ത്.
അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ടി​ക്ക​റ്റ് ബു​ക്കിം​ഗി​നും 9846067232 എ​ന്ന ന​ന്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.