കി​ണ​റ്റി​ൽ​ വീണ മ​യി​ലി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, January 19, 2022 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കി​ണ​റ്റി​ൽ വീ​ണ മ​യി​ലി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി,ആ​റാം​താ​നം,ക​മു​കി​ൻ​കു​ഴി പ്ര​വീ​ൺ നി​വാ​സി​ൽ രാ​ജേ​ന്ദ്ര​ന്‍റെ കി​ണ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​യി​ൽ അ​ക​പ്പെ​ട്ട​ത്, പ​റ​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ 38 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും അ​വി​ടെ നി​ന്നും ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​നാം​ഗ​ങ്ങ​ൾ എ​ത്തി മ​യി​ലി​നെ നെ​റ്റി​ൽ കു​ടു​ക്കി ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

കൈ​ത​ക്കാ​ട് റോ​ഡ്
ഉ​ദ്ഘാ​ട​നം

നെ​ടു​മ​ങ്ങാ​ട്: ഇ​രി​ഞ്ച​യം- മീ​ൻ​മൂ​ട് -കൈ​ത​ക്കാ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സു​നി​ത നി​ർ​വ​ഹി​ച്ചു.​ആ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ല്ലം​കാ​വ് ജി. ​അ​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ഇ​രി​ഞ്ച​യം സ​ന​ൽ, വേ​ങ്ക​വി​ള സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.