കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പോ​ലീ​സും
Wednesday, January 19, 2022 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഉ​യ​ർ​ന്ന സ്ഥ​ല​മാ​യ ക​വ​ടി​യാ​ര്‍ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​ദേ​ശം ജി​ല്ലാ ക​ള​ക്ട​ർ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഐ​ജി​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ അ​റി​യി​ച്ചു. കൂ​ടാ​തെ നി​ല​വി​ല്‍ ന​ഗ​ര​ത്തി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ ആ​യി തു​ട​രു​ന്ന മു​ട്ട​ട ടി. ​കെ ദി​വാ​ക​ര​ന്‍ റോ​ഡ്, പാ​പ്പ​നം​കോ​ട്, അ​മൃ​ത ന​ഗ​ര്‍ സ്ട്രീ​റ്റ്, ചാ​ക്ക അ​ജ​ന്ത പു​ള്ളി ലെ​യി​ന്‍, എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രു​ന്നു.

മാ​ളു​ക​ളി​ലും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50ല്‍ ​കൂ​ടാ​തി​രി​ക്കാ​ൻ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ൽ പൊ​തു പ​രി​പാ​ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ല. സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പൊ​തു ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഘാ​ട​ക​ര്‍​ക്കെ​തി​രെ​യും പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.