ക​ട​പ്പു​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ
Saturday, January 22, 2022 1:38 AM IST
പൂ​വാ​ർ : ക​ട​പ്പു​റ​ത്ത് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​തി​യ​തു​റ വാ​റു ത​ട്ട് പു​ര​യി​ട​ത്തി​ൽ ക്രി​സ്തു​ദാ​സ് -റീ​ത്ത​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ റീ​ജ​ൻ (31) നാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച്ച രാ​ത്രി വീ​ട്ടി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച് ക​ട​പ്പു​റ​ത്ത് ഉ​റ​ങ്ങാ​ൻ പോ​യ​താ​ണ്.​തി​രി​ച്ച് വീ​ട്ടി​ലെ​ത്താ​താ​യ​തോ​ടെ സ​ഹോ​ദ​ര​ൻ അ​ന്വേ​ഷി​ച്ച് പോ​യ​പ്പോ​ഴാ​ണ് ക​ട​പ്പു​റ​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ത​ണു​ത്ത് മ​ര​വി​ച്ച നി​ല​യി​ലാ​യി​രു​ന്ന റീ​ജ​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം സു​ഹൃ​ത്തു​ക​ളോ​ടെ​പ്പം ത​മി​ഴ് നാ​ട്ടി​ലെ ക​ല്ല്യാ​ണി മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ബു​ധ​നാ​ഴ്ച്ച തി​രി​ച്ച​ത്തി​യ​താ​ണ്. മ​ത്സ്യ തൊ​ഴി​ലാ​ളി​യാ​യ റീ​ജ​ൻ അ​വി​വാ​ഹി​ത​നാ​ണ്. സേ​വ്യ​ർ, റോ​ബി​ൻ, റോ​ജി​ൻ. ഹെ​ല​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മ്യ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കൊ​വി​ഡ് ടെ​സ്റ്റി​ന് ശേ​ഷം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കും. പു​തി​യ​തു​റ സെ​ന്‍റ് നി​ക്കോ​ളാ​സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.