ആ​രോ​ഗ്യ​കേ​ര​ളം പു​ര​സ്കാ​രം ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് സ​മ്മാ​നി​ച്ചു
Saturday, January 22, 2022 11:21 PM IST
മു​ട​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ​കേ​ര​ളം പു​ര​സ്കാ​രം ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് 2017 -18ലെ ​ആ​രോ​ഗ്യ​കേ​ര​ളം പു​ര​സ്കാ​രം. 10 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ർ​ഡ് തു​ക. 2016 -17ലും ​ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ​.ഷൈ​ല​ജാ ബീ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ജ​യ​ശ്രീക്ക് അ​വാ​ർ​ഡ് തു​ക കൈ​മാ​റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. സു​ഭാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ​.എ​സ്. ഫി​റോ​സ് ലാ​ൽ, സ്റ്റാ​ൻ​ന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​മ​ണി​ക​ണ്ഠ​ൻ, ജോ​സ​ഫി​ൻ മാ​ർ​ട്ടി​ൻ, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗോ​പ​ൻ വ​ലി​യേ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി. ​ലൈ​ജു, എ. ​താ​ജു​ന്നി​സ, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ പി. ​ക​രു​ണാ​ക​ര​ൻ നാ​യ​ർ, പി. ​അ​ജി​ത, എ​സ്. ശ്രീ​ക​ല, പി. ​മോ​ഹ​ന​ൻ, ബി​ഡി​ഒ എ​ൽ. ലെ​നി​ൻ, എ​സ്. ആ​ർ. രാ​ജീ​വ്, പി .​സു​ഭാ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.