ഒ​രു സി​എ​സ്എ​ല്‍​ടി​സി കൂ​ടി
Saturday, January 22, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്, ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രാ​യ ഗ​ര്‍​ഭി​ണി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി പൂ​ജ​പ്പു​ര സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ കോ​ള​ജ്, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ (എ​വി​സി​എ​ച്ച്, പൂ​ജ​പ്പു​ര) മെ​റ്റേ​ണി​റ്റി ബ്ലോ​ക്ക് കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​ക്കി മാ​റ്റാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ്. 40 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സി​എ​സ്എ​ല്‍​ടി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റേ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യേ​യും ജി​ല്ലാ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി.