ശാ​സ്ത​മം​ഗ​ല​ത്ത് പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു
Saturday, January 22, 2022 11:23 PM IST
പേ​രൂ​ര്‍​ക്ക​ട: ശാ​സ്ത​മം​ഗ​ലം-​പൈ​പ്പി​ന്‍​മൂ​ട് റോ​ഡി​ല്‍ ഒ​രാ​ഴ്ച​യാ​യി പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. പേ​രൂ​ര്‍​ക്ക​ട​യി​ല്‍ നി​ന്ന് വെ​ള്ള​യ​മ്പ​ല​ത്തേ​ക്ക് ജ​ല​മെ​ത്തി​ക്കു​ന്ന 400 എം.​എം പൈ​പ്പി​ലാ​ണ് ചോ​ര്‍​ച്ച​യെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്രി​മോ പൈ​പ്പാ​ണ് പൊ​ട്ടി​യ​തെ​ങ്കി​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചു മാ​ത്ര​മേ പ​ണി ന​ട​ത്താ​ന്‍ സാ​ധി​ക്കൂ.

പി​ഡ​ബ്ല്യു​ഡി ടാ​ര്‍ കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ പ​ണി ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും പ​ണി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും എ​ഇ അ​റി​യി​ച്ചു. വെ​ള്ളം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തെ വാ​ഹ​ന​യാ​ത്ര​യും കാ​ല്‍​ന​ട​യാ​ത്ര​യും ദു​ഷ്‌​ക​ര​മാ​യി​ട്ടു​ണ്ട്.