ആ​റ്റി​ങ്ങ​ലി​ൽ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ൽ​സാ കേ​ന്ദ്രം സ​ജ്ജ​മാ​കു​ന്നു
Saturday, January 22, 2022 11:27 PM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം സ​ജ്ജ​മാ​ക്കാ​ൻ ഒ​രു​ങ്ങി അ​ധി​കൃ​ത​ർ. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്.​കു​മാ​രി, വൈ​സ് ചെ​യ​ർ​മാ​ൻ ജി.​തു​ള​സീ​ധ​ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി എ​സ്.​വി​ശ്വ​നാ​ഥ​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ജ​സ്റ്റി​ൻ ജോ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്.​മ​നോ​ജ് എ​ന്നി​വ​ർ ഡ​യ​റ്റ് സ്കൂ​ളി​ലെ​ത്തി ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഒ​രു ബ്ലോ​ക്കും പു​രു​ഷ​ന്മാ​ർ​ക്ക് മ​റ്റൊ​രു ബ്ലോ​ക്കു​മാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഇ​രു കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​യി 110 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ നി​ല​വി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ​ക്ക് പു​റ​മെ ഇ ​ടോ​യ്‌​ലെ​റ്റ് സം​വി​ധാ​ന​വും ഇ​വി​ടെ ന​ട​പ്പി​ലാ​ക്കും. ന​ഗ​ര​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചി​കി​ത്സാ കേ​ന്ദ്രം ത​യാ​റാ​ക്കു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ സ്കൂ​ൾ കെ​ട്ടി​ടം സി​എ​ഫ്എ​ൽ​ടി​സി ആ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. കൂ​ടാ​തെ ഇ​രു ബ്ലോ​ക്കി​ലേ​ക്കും ആ​വ​ശ്യ​മാ​യ വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ പു​നഃ സ്ഥാ​പി​ക്കാ​നു​ള്ള തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.