കാ​വി​ൻ​പു​റം-​ചൊ​വ്വ​ള്ളൂ​ർ റോ​ഡ് തകർന്നു
Saturday, January 22, 2022 11:27 PM IST
കാ​ട്ടാ​ക്ക​ട : കാ​വി​ൻ​പു​റം-​ചൊ​വ്വ​ള്ളൂ​ർ റോ​ഡ് ത​ക​ർ​ന്നി​ട്ടും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന പ​രാ​തി. എ​ട്ട് മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ൽ മു​ൻ​പ് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ണ്ടാ​യി​രു​ന്നു.

റോ​ഡ് ത​ക​ർ​ന്ന​തോ​ടെ അ​തും നി​ല​ച്ചു. റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ന്നി​ട്ട് എ​ട്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി. അ​ശാ​സ്ത്രീ​യ​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് റോ​ഡി​ന്‍റെ ന​ടു​ക്കാ​ണ്. അ​തി​നാ​ൽ വാ​ഹ​നം ക​യ​റു​മ്പോ​ൾ പൈ​പ്പു​പൊ​ട്ടു​ന്ന​തും ഇ​തു പ​രി​ഹ​രി​ക്കാ​ൻ റോ​ഡ് വെ​ട്ടി​ക്കു​ഴി​ക്കു​ന്ന​തും പ​തി​വാ​യി.

റോ​ഡി​ലാ​ക​മാ​നം മെ​റ്റ​ൽ ഇ​ള​കി. കു​ണ്ടും​കു​ഴി​യു​മാ​യ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി മാ​റി. റോ​ഡി​നി​രു​വ​ശ​വും കു​ന്നി​ടി​ച്ച​തോ​ടെ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചി​റ​ങ്ങി റോ​ഡി​ലെ കു​ഴി​ക​ളും വ​ലു​താ​യി. അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി. വി​ള​പ്പി​ൽ​ശാ​ല​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ന്‍റെ ബ​സു​ക​ളും ഇ​തു​വ​ഴി പോ​കു​മാ​യി​രു​ന്നു. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.