ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു; മു​ത്ത​ച്ഛ​ൻ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു
Monday, January 24, 2022 2:30 AM IST
പേ​രൂ​ർ​ക്ക​ട: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ മു​ത്ത​ച്ഛ​ൻ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു. ക​ര​മ​ന നെ​ടു​ങ്കാ​ട് ഹൗ​സ് ന​മ്പ​ർ 274 ൽ ​അ​ശോ​ക് കു​മാ​റി​ന്‍റെ മ​ക​ൻ അ​ക്ഷ​യ് (11), കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​നാ​യ ക​ര​മ​ന നെ​ടു​ങ്കാ​ട് ക​ട​യ​റ പു​ത്ത​ൻ​വീ​ട്ടി​ൽ സു​കു​മാ​ര​ൻ (74) എ​ന്നി​വ​രാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്. ക​ണ്ണി​ൽ ഉ​ണ്ടാ​യ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​ക്ഷ​യെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക​ണ്ണി​ലൊ​ഴി​ക്കാ​ൻ തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ക​യു​ണ്ടാ​യി. ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ടി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യും തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടു​കൂ​ടി കു​ട്ടി​ക്ക് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കൂ.

അ​ക്ഷ​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​നെ തു​ട​ർ​ന്ന് ഹൃ​ദ​യ​സ്തം​ഭ​നം​മൂ​ലം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് സു​കു​മാ​ര​ൻ മ​രി​ച്ച​ത്. ക​ര​മ​ന​യി​ലെ എ​സ്.​എം.​ആ​ർ.​വി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ക്ഷ​യ്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. . അ​ഖി​ൽ, അ​ജി​ത് എ​ന്നി​വ​ർ അ​ക്ഷ​യി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. പ​ത്മി​നി​യാ​ണ് സു​കു​മാ​ര​ന്‍റെ ഭാ​ര്യ. സു​രേ​ഷ്, ര​മേ​ഷ്, പ​രേ​ത​യാ​യ ബി​ന്ദു എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ക​ര​മ​ന പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.