നെ​ടു​മ​ങ്ങാ​ട് കോ​ട​തി കെ​ട്ടി​ട​ത്തി​നു ഭീ​ഷ​ണി​യാ​യി ചു​വ​രി​ൽ ആ​ൽ​മ​രം
Monday, January 24, 2022 11:26 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് കോ​ട​തി സാ​മു​ച്ച​യ​ത്തി​ലെ ചു​വ​രി​ൽ ആ​ൽ മ​രം വ​ള​ർ​ന്നു കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​ക്കു​ന്നു. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ വി​വി​ധ കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ചു​വ​രി​ൽ ആ​ൽ​മ​രം വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. മ​ര​ത്തി​ന് വ​ര്ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

അ​ധി​കൃ​ത​ർ​ക്ക്‌ വ്യ​ക്ത​മാ​യി കാ​ണു​ന്ന ത​ര​ത്തി​ലാ​ണ് മ​രം ചു​വ​രി​ൽ ആ​ഴ്ന്നി​റ​ങ്ങി വ​ള​രു​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ അ​റ്റ​കു​റ്റ പ​ണി​ക​ളും പെ​യി​ന്‍റിം​ഗും​ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും മ​ര​ത്തെ വേ​രോ​ടെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല. ചു​വ​രി​ലേ​ക്ക് വേ​രു​ക​ൾ പ​ട​ർ​ന്നു കെ​ട്ടി​ട​ത്തി​ന് നാ​ശ​മു​ണ്ടാ​ക്കു​ന്ന മ​രം വേ​രോ​ടെ പി​ഴു​തു മാ​റ്റി​യാ​ൽ മാ​ത്ര​മേ കെ​ട്ടി​ട​ത്തെ സം​ര​ക്ഷി​ക്കാ​നാ​വു.