ഭ​ര്‍​തൃ​മ​തിയുടെ മരണം: യു​വ​തിയെ‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍
Tuesday, January 25, 2022 11:13 PM IST
വെ​ള്ള​റ​ട: ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​ന്ന​ത്തു​കാ​ല്‍ ചീ​രം​കോ​ട് പ​ള്ളി​വാ​തി​ല്‍​ക്ക​ല്‍ ഗോ​പി​ക(29) മ​രി​ച്ച കേ​സി​ലാ​ണ് പൂ​വാ​ര്‍ പ​രി​ണ​യ സ്വ​ദേ​ശി വി​ഷ്ണു(28) അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹി​ത​യും മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ ഗോ​പി​ക നാ​ല് വ​ര്‍​ഷം വി​ഷ്ണു​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഗോ​പി​ക​യും വി​ഷ്ണു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ന​ട​ന്നി​രു​ന്നു. പ്ര​ണ​യ​ബ​ന്ധം ക​മു​ക​ന്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വാ​ട്‌​സ്ആ​പ് മെ​സേ​ജി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് വി​ഷ്ണു ഗോ​പി​ക​യ്ക്കും അ​യ​ച്ചു​ന​ല്‍​കി. തു​ട​ര്‍​ന്നാ​യി​വ​രു​ന്നു രം​ഗം വ​ഷ​ളാ​യ​ത്.

കു​ടും​ബ ജീ​വി​തം ത​ക​രു​മെ​ന്ന് ഭ​യ​ന്ന യു​വ​തി കെ​ട്ടി​ല്‍​തൂ​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ലൈ​വ് വീ​ഡി​യോ കോ​ളി​ലൂ​ടെ വി​ഷ്ണു​വി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​ഷ്ണു ഉ​ട​ന്‍ ബൈ​ക്കി​ല്‍ ഗോ​പി​ക​യു​ടെ വീ​ട്ടി​ലെ​ത്തി. പൂ​ട്ടി കി​ട​ന്ന വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ല് ത​ക​ര്‍​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ഗോ​പി​ക​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ വി​ഷ്ണു യു​വ​തി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച വി​ഷ്ണു​വി​നെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വാ​ട്‌​സ് അ​പ്പ് വ​ഴി ഗോ​പി​ക തൂ​ങ്ങി നി​ല്‍​ക്കു​ന്ന ദൃ​ശ്യം ക​ണ്ടാ​ണ് പൂ​വാ​റി​ല്‍ നി​ന്ന് ബൈ​ക്കി​ലെ​ത്തി വീ​ടി​ന്‍റെ വാ​തി​ല്‍ ച​വി​ട്ടി​ത്തു​റ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്ന് വി​ഷ്ണു പോ​ലീ​സി​ന് മൊ​ഴി​ന​ല്‍​കി. നാ​ലു​വ​ര്‍​ഷ​മാ​യി ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്നും ഈ ​വി​വ​രം ഭ​ര്‍​ത്താ​വി​നെ വി​ഷ്ണു അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഗോ​പി​ക ജീ​വ​നൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യും വി​ഷ്ണു പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ്ര​തി​യു​ടെ മൊ​ഴി​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ൺ മെ​സേ​ജു​ക​ള്‍, പ്രാ​ഥ​മി​ക തെ​ളി​വു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

പെ​രു​ങ്ക​ട​വി​ള പെ​രു​മ്പാ​ലൂ​ര്‍ തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​ര്‍ -അ​നി​ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് ഗോ​പി​ക.

കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഗോ​പി​ക​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി ചീ​രം​കോ​ട് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.