നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ര​ണ്ട് കോ​വി​ഡ് മ​ര​ണം
Tuesday, January 25, 2022 11:16 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ര​ണ്ടു കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. മ​രു​ത്തൂ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഇ​ന്ദി​രാ​ഭാ​യി, ക​വ​ളാ​കു​ളം ഹാ​പ്പി​ഹോം ഓ​ള്‍​ഡ് ഏ​ജ് ഹോ​മി​ലെ ര​മേ​ശ​ന്‍ എ​ന്നി​വ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി മ​രി​ച്ച​ത്. ഇ​ന്ന​ലെ 91 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 399 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഉ​ള്‍​പ്പെ​ടെ എ​ഴു​പ​തി​ലേ​റെ ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി അ​വ​ധി​യി​ലാ​ണ്. ദി​വ​സ​വും ഇ​രു​ന്നൂ​റോ​ളം പേ​ര്‍ കോ​വി​ഡ് ഒ​പി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു. നാ​ല്‍​പ്പ​തു കി​ട​ക്ക​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ലു​ള്ള​ത്. കൂ​ടു​ത​ല്‍ സൗ​ക​ര്യം ക്ര​മീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.