ദ​ളി​ത് ക്രി​സ്ത്യ​ൻ/ മു​സ്‌​ലിം സം​വ​ര​ണ നീ​ക്കം സ്വാ​ഗ​തം ചെ​യ്യു​ന്നു: ഡി​സി​എം​എ​സ്
Tuesday, January 25, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ദ​ളി​ത് ക്രി​സ്ത്യ​ൻ, മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ന​ൽ​കാ​നു​ള്ള നീ​ക്കം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഡി​സി​എം​എ​സ്. ക​ഴി​ഞ്ഞ 72 വ​ർ​ഷ​മാ​യി ഭാ​ര​ത​ത്തി​ലെ ദ​ളി​ത് ക്രി​സ്ത്യ​ൻ - മു​സ്‌​ലിം മ​ത വി​ശ്വാ​സി​ക​ൾ പ​ട്ടി​ക​ജാ​തി സം​വ​ര​ണ പ​ട്ടി​ക​യു​ടെ പു​റ​ത്താ​യ​ശേ​ഷം ജ​സ്റ്റീ​സ് രം​ഗ​നാ​ഥ​മി​ശ്ര ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​മ്മീ​ഷ​നു​ക​ൾ ഈ ​സ​മൂ​ഹ​ങ്ങ​ളു​ടെ പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

സി​ബി​സി​ഐ (ഭാ​ര​ത മെ​ത്രാ​ൻ സം​ഘം) , എ​ൻ​സി​ഡി​സി (നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ), എ​ൻ​സി​സി​ഐ (നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്) ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ളി​ത് സം​ഘ​ട​ന​ക​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും തീ​രു​മാ​നം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

ദ​ളി​ത് ക്രി​സ്ത്യ​ൻ - മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി​യ്ക്ക് പ​ട്ടി​ക​ജാ​തി സം​വ​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. 1957ൽ ​സി​ക്ക് ദ​ളി​ത​ർ​ക്കും 1990ൽ ​ബു​ദ്ധ​മ​ത​സ്ഥ​ർ​ക്കും സം​വ​ര​ണം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യെ​ങ്കി​ലും ക്രി​സ്ത്യ​ൻ- മു​സ്‌​ലിം മ​ത വി​ശ്വാ​സി​ക​ളെ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ 1950 ലെ ​പ്ര​ഡി​ഡ​ൻ​ഷ്യ​ൽ ഓ​ർ​ഡ​ർ ദ​ളി​ത് ക്രി​സ്ത്യ​ൻ - മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ൾ​ക്കു കൂ​ടി അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി​യെ നി​യ​മി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

എ​ത്ര​യും വേ​ഗം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി സം​വ​ര​ണാ​നു​കൂ​ല്യം പ്ര​സ്തു​ത വി​ഭാ​ഗ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ളി​ത് ക​ത്തോ​ലി​ക്കാ മ​ഹാ​ജ​ന സ​ഭ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണ്‍ അ​രീ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ഓ​ണ്‍​ലൈ​ൻ യോ​ഗം ഡി​സി​എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ദേ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റീ​ഫ​ൻ, ജ​സ്റ്റി​ൻ, തോ​മ​സ് രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.