കോവിഡ് : രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം
Tuesday, January 25, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: സി-​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാ​മ​താ​ണ് തി​രു​വ​ന​ന്ത​പു​രം. ഇ​ന്ന​ലെ​യും ജി​ല്ല​യി​ൽ 8606 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​രി​ശോ​ധി​ച്ച ര​ണ്ടി​ലൊ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ആ​ൾ​ക്കൂ​ട്ട​വും പാ​ടി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം.

ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി കി​ട​ക്ക​ക​ളും ഐ​സി​യു​വും ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളു​മെ​ല്ലാം സ​ജ്ജ​മാ​ണെ​ന്നാ​ണ് അ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്. കോ​വി​ഡ് ന്യു​മോ​ണി​യ ബാ​ധി​ത​രു​ടെ തോ​തും ഡെ​ൽ​റ്റ​യെ അ​പേ​ക്ഷി​ച്ച് ഒ​മി​ക്രോ​ണി​ൽ വ​ള​രെ കു​റ​വാ​ണ്. അ​തി​നാ​ൽ ആ​ശ​ങ്ക​വേ​ണ്ട​തി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. വെ​ൻ​റി​ലേ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 40 വെ​ൻ​റി​ല​റ്റ​റു​ക​ളി​ൽ ര​ണ്ടെ​ത്തി​ലാ​ണ് രോ​ഗി​ക​ളു​ള്ള​ത്. മ​രു​ന്നു​ക​ളും സ്റ്റോ​ക്കു​ണ്ട്. ഇ​വ താ​ഴേ​ക്കി​ട​യി​ൽ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​വും കാ​ര്യ​ക്ഷ​മ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി വീ​ണ ജോ​ർ​ജ്ജ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.

രോ​ഗം അ​തി​വേ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം ക​ർ​ശ​ന​മാ​ക്കി. കോ​വി​ഡ് ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് പ​രി​ശോ​ധ​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി ചി​കി​ത്സ ന​ൽ​കും. രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ ചി​കി​ത്സ​യി​ലും ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കു പോ​കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം തീ​രെ കു​റ​വാ​ണെ​ന്ന​ത് ജി​ല്ല​യ്ക്ക് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്.