വാ​ഹ​ന​മോ​ഷ​ണം, സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്ക​ൽ അഞ്ചം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ
Tuesday, January 25, 2022 11:16 PM IST
ആ​റ്റി​ങ്ങ​ൽ: നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ലെ​യും മോ​ഷ​ണ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​ന്

ക​ട​യ്ക്കാ​വൂ​ർ അ​ങ്കി​ളി​മു​ക്കി​ന് സ​മീ​പ​ത്തു നി​ന്ന് 80 വ​യ​സു​ള്ള വ​യോ​ധി​ക​യെ ബൈ​ക്കി​ലെ​ത്തി ഗു​രു​ത​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നു ശേ​ഷം സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ​ള്ളി​പ്പു​റം പ​ച്ചി​റ ചാ​യ​പ്പു​റ​ത്ത് വീ​ട് റ​ഫീ​ക്ക് ഷ​ഫീ​ക് മ​ൻ​സി​ൽ ഷ​മീ​ർ (21), ക​ട​യ്ക്കാ​വൂ​ർ വ​യ​യി​ൽ​തി​ട്ട വീ​ട്ടി​ൽ അ​ബി​ൻ (21) എ​ന്നി​വ​രും സം​ഘ​ത്തി​ലെ മ​റ്റു മൂ​ന്നു​പേ​രു​മാ​ണ് ഈ ​കേ​സി​ൽ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ​ബൈ​ക്ക് അ​ന്നു പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തു നി​ന്നും മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി അ​തി​നു​ശേ​ഷം മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും പ്ര​തി​ക​ളെ സ​ഹാ​യി​ച്ചി​രു​ന്ന സം​ഘ​ങ്ങ​ളാ​യ വ​ക്കം സ്വ​ദേ​ശി അ​ഖി​ൽ​പ്രേ​മ​ൻ (20), വ​ക്കം ഹ​രീ​ഷ് (19), നി​ല​മേ​ൽ സ്വ​ദേ​ശി ജെ​ർ​നി​ഷ (22) എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ജ​ർ​ണി​ഷ​യാ​ണ് വി​ൽ​ക്കാ​ൻ പ്ര​തി​ക​ളെ സ​ഹാ​യി​ച്ചി​രു​ന്ന​ത് ജെ​ർ​നി​ഷ ന​ട​ത്തി​യി​ട്ടു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ് ചാ​ല​ക്കു​ടി​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ജെ​ർ​നി​ഷ.

ഈ ​കേ​സി​ലെ പ്ര​തി​ക​ളാ​യ ഷ​മീ​ർ ,അ​ബി​ൻ എ​ന്നി​വ​ർ കു​പ്ര​സി​ദ്ധ വാ​ഹ​ന മോ​ഷ്ടാ​ക്ക​ളും മു​പ്പ​തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​ണ്. ക​ന്യാ​കു​മാ​രി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ക​ൾ നി​ര​വ​ധി മാ​ല മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ചോ​ദ്യം​ചെ​യ്യ​ലി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു കി​ട്ടു​ന്ന പ​ണം പ്ര​തി​ക​ൾ ആ​ഡം​ബ​ര ജീ​വി​ത​ത്തി​നും ഗോ​വ, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ല​ഹ​രി പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. വ​ക്കം സ്കൂ​ളി​ന് പി​ൻ​വ​ശ​ത്തു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തും രൂ​പ​മാ​റ്റം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​തും .

സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ പ്ര​തി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് സാ​ഹ​സി​ക​മാ​യി കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​പി​ടി​കൂ​ടു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യാ​യ അ​ബി​നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വ​ക്കം റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി ഡോ ​വി​ദ്യാ ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ർ​ക്ക​ല ഡി​വൈ​എ​സ്പി നി​യാ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ക​ട​യ്ക്കാ​വൂ​ർ എ​സ്എ​ച്ച്ഒ വി. ​അ​ജേ​ഷ്, എ​സ്ഐ എ​സ്. എ​സ്.​ദീ​പു, മാ​ഹി​ൻ ബി. ​മ​നോ​ഹ​ർ, എ​എ​സ്ഐ ശ്രീ​കു​മാ​ർ, ഷാ​ഫി സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ്യോ​തി​ഷ് കു​മാ​ർ, വി.​വി.​അ​നീ​ഷ് , വ​നി​താ പോ​ലീ​സ് സു​ര​ജ ,മേ​രി, സി​വി​ൽ പോ​ലീ​സ്‌ ഓ​ഫീ​സ​ർ​മാ​രാ​യ സു​ജി​ൽ, ബി​നു, സി​യാ​ദ്, ഡാ​നി, അ​ഭി​ജി​ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്

2021 ന​വം​ബ​ർ മാ​സ​ത്തി​ൽ വ​ക്കം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ലും ഈ ​കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് പ​ങ്കു​ള്ള​താ​യി പോ​ലീ​സി​ന് വ്യ​ക്ത​മാ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ലാ​ൻ​സ​ർ കാ​റും പോ​ലീ​സ് മു​രു​ക്കും​പു​ഴ​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്നു വ്യ​വ​സാ​യ​ത്തി​ലെ ക​ണ്ണി​ക​ൾ ആ​ണെ​ന്നും പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.