റേ​ഷ​ൻ കാ​ർ​ഡ് ആ​ധാ​ർ ലി​ങ്കിം​ഗ്: റേ​ഷ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന
Thursday, January 27, 2022 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​ഫ്എ​സ്എ റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ ആ​ധാ​ർ ന​മ്പ​ർ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​മാ​യി ലി​ങ്ക് ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ വി​വി​ധ റേ​ഷ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ധാ​ർ ലി​ങ്കിം​ഗി​ൽ 100 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​യി​ൽ 230-ാം ന​മ്പ​ർ റേ​ഷ​ൻ ഡി​പ്പോ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ര​ണ്ട് എ​എ​വൈ കാ​ർ​ഡു​കു​ക​ളി​ൽ ആ​ധാ​ർ ലി​ങ്ക് ചെ​യ്തി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഒ​രു അം​ഗ​വും ര​ണ്ട് അം​ഗ​ങ്ങ​ളും മാ​ത്രു​ള്ള എ​ൻ​എ​ഫ്എ​സ്എ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ ആ​ധാ​ർ ലി​ങ്കിം​ഗ് ഫെ​ബ്രു​വ​രി 15ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.