ക​ഞ്ചാ​വ് വി​ൽ​പ്പ​ന:​യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, January 27, 2022 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ സ്വ​ദേ​ശി നൗ​ഫി (26) നെ​യാ​ണ് 1.250 കി​ലോ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ത്സ്യ​ഫെ​ഡി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡി​സി​പി അ​ങ്കി​ത് അ​ശോ​ക്, എ​സി​പി​മാ​രാ​യ സ​തീ​ഷ്കു​മാ​ർ, പൃ​ഥി​രാ​ജ്, വ​ലി​യ​തു​റ സി​ഐ പ്ര​കാ​ശ്, എ​സ്ഐ​മാ​രാ​യ രാ​ഹു​ൽ, ഷാ​ജി, എ​എ​സ്ഐ​മാ​രാ​യ സു​ധീ​ർ, ബീ​നാ ബീ​ഗം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.