ദേ​വ​സ​ഹാ​യം​പി​ള്ള​യു​ടെ കാ​ൽ​പാ​ട് പ​തി​ഞ്ഞ് ക​മു​കി​ൻ​കോ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്രം
Sunday, May 15, 2022 1:03 AM IST
വൈ.​എ​സ്. ജ​യ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും എ​ത്ര​യോ കാ​ലം മു​ന്പേ ക​മു​കി​ൻ​കോ​ട് പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് കു​തി​ര​പ്പു​റ​ത്തേ​റി വ​രു​ന്ന പു​ണ്യ​വാ​ള​നാ​ണ് ദേ​വ​സ​ഹാ​യം​പി​ള്ള. രോ​ഗ​ങ്ങ​ളി​ലും ദു​രി​ത​ങ്ങ​ളി​ലും ദു:​ഖി​ക്കു​ന്പോ​ൾ വി​ശു​ദ്ധ അ​ന്തോ​ണീ​സി​നോ​ടും ദേ​വ​സ​ഹാ​യം​പി​ള്ള​യോ​ടും പ്രാ​ർ​ഥി​ച്ച് അ​പേ​ക്ഷി​ക്കു​ന്ന​ത് നാ​ടി​ന്‍റെ വി​ശ്വാ​സ തു​ട​ർ​ച്ച​യാ​ണ്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം നേ​മം ഈ​ശോ​സ​ഭാ മി​ഷ​നും ക്രൈ​സ്ത​വ​രു​ടെ വീ​ടു​ക​ളും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​പ്പോ​ൾ പ​ലാ​യ​നം​ചെ​യ്ത​വ​ർ​ക്ക് അ​ഭ​യ​മേ​കി​യ സ്ഥ​ല​മാ​ണ് ക​മു​കി​ൻ​കോ​ട്..

പി​ന്നീ​ട് നാ​യ​ർ സ​മു​ദാ​യ​ക്കാ​ർ ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം നേ​രി​ട്ട​ത്. അ​ക്കാ​ല​ത്തെ പ്ര​ധാ​ന​വീ​ഥി ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ത​ക്ക​ല പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ലേ​ക്കു നീ​ളു​ന്ന രാ​ജ​പാ​ത​യാ​യി​രു​ന്നു. ര​ണ്ട് മ​ഞ്ച​ലു​ക​ൾ​ക്ക് ത​ട്ടി​മു​ട്ടാ​തെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന 12 ഉം 16 ​ഉം അ​ടി​വീ​തി​യു​ള്ള വ​ഴി​യാ​യി​രു​ന്നു രാ​ജ​പാ​ത. രാ​ജ​വീ​ഥി ഒ​ഴി​കെ​യെ​ല്ലാം ന​ട​വ​ഴി​ക​ളാ​യി​രു​ന്നു. അ​തി​നാ​ൽ ബാ​ല​രാ​മ​പു​ര​ത്തി​ന​ടു​ത്ത കു​ഗ്രാ​മ​മാ​യ ക​മു​കി​ൻ​കോ​ട് പോ​യൊ​ളി​ച്ച​വ​ർ അ​വി​ടെ ക​ഴി​ഞ്ഞു. നാ​ഗ​ർ​കോ​വി​ൽ, കോ​ട്ടാ​ർ ഭാ​ഗ​ങ്ങ​ളി​ൽ ആ​ക്ര​ണ​ത്തി​നി​ര​യാ​യ ക്രൈ​സ്ത​വ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് ദേ​വ​സ​ഹാ​യം​പി​ള്ള ക​മു​കി​ൻ​കോ​ട് എ​ത്തി​യ​ത്.

സ​ന്ധ്യ​ക്ക് വ​യ​ൽ​ക്ക​ര​യി​ൽ വ​ന്നി​റ​ങ്ങി​യ ദേ​വ​സ​ഹാ​യം​പി​ള്ള​യെ ക​ണ്ട് അ​ഭ​യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ഭ​യ​ന്നു. ഒ​ളി​വി​ലെ താ​മ​സ​ക്കാ​രെ​തേ​ടി രാ​ജ​സൈ​ന്യം എ​ത്തി​യെ​ന്നാ​യി​രു​ന്നു അ​വ​ർ ചി​ന്തി​ച്ച​ത്. ഒ​രു ക​ല്ലി​ൽ തി​രി​യി​ട്ട് വി​ള​ക്ക് തെ​ളി​ക്കാ​ൻ തു​ട​ങ്ങു​ന്ന​വ​രു​ടെ സ​മീ​പ​ത്ത് കു​തി​ര​യെ നി​ർ​ത്തി​യ​ശേ​ഷം അ​ടു​ത്തേ​ക്കു ചെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി.

അ​ദ്ദേ​ഹം ക​ൽ​വി​ള​ക്കി​ൽ അ​ന്തി​തി​രി​കൊ​ളു​ത്തു​ക​യും പ്രാ​ർ​ഥി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത ഉൗ​റ്റു​കു​ഴി​യി​ൽ നി​ന്ന് വെ​ള്ളം കോ​രി​കു​ളി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ളോ​ട് ക​ലാ​പ​വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. രാ​ത്രി അ​വി​ടെ ക​ഴി​ഞ്ഞു​കൂ​ടി​യ​ശേ​ഷം പി​റ്റേ​ന്ന് മ​ട​ങ്ങി.ക​ലാ​പം ശ​മി​ച്ച​തോ​ടെ അ​ഭ​യാ​ർ​ഥി​ക​ൾ നേ​മം വെ​ള്ളാ​യ​ണി​യി​ലേ​ക്കു മ​ട​ങ്ങി. ആ​ദ്യ​കാ​ല​ത്ത് മ​ണ്ണി​ൽ തീ​ർ​ത്ത ഒ​രു കൊ​ച്ചു​മു​റി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ത​ടി​യി​ലു​ള്ള ശി​ൽ​പ്പം വ​ച്ച് ചൊ​വ്വാ​ഴ്ച​ക​ളി​ൽ ആ​രാ​ധ​ന ന​ട​ത്തി​പ്പോ​ന്നു. മ​റ്റ് സ​ഭ​ക​ളി​ൽ നി​ന്നെ​ത്തി​യ ക്രൈ​സ്ത​വ​രെ​കൂ​ടി ഉ​ൾ​ക്കൊ​ണ്ട​തോ​ടെ വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം കൂ​ടി. ഇ​തോ​ടെ പു​തി​യ സ്ഥ​ല​ത്ത് ആ​രം​ഭി​ച്ച പ​ള്ളി നി​ർ​മാ​ണം 1910 -ൽ ​പൂ​ർ​ത്തി​യാ​യി.

പു​തി​യ പ​ള്ളി​ക്കൊ​പ്പം സ്ഥ​ല​പ്പേ​രും​കൂ​ടെ ഇ​ട​വ​ക പ​ള്ളി കൊ​ണ്ടു​പോ​യ​തോ​ടെ ആ​ദ്യ​പ​ള്ളി​യി​രു​ന്നി​ടം കൊ​ച്ചു​പ​ള്ളി​യാ​യി. കൊ​ച്ചു​പ​ള്ളി ഇ​ന്ന് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ്. ദേ​വ​സ​ഹാ​യം​പി​ള്ള അ​ന്തി​തി​രി കൊ​ളു​ത്തി​യ ക​ൽ​വി​ള​ക്ക് കൊ​ച്ചു​പ​ള്ളി പു​തു​ക്കി​പ​ണി​ത​പ്പോ​ൾ അ​ക​ത്തേ​ക്കു​മാ​റ്റി സ്ഥാ​പി​ച്ചു. ക​ൽ​വി​ള​ക്കി​ൽ തീ​ർ​ഥാ​ട​ക​ർ എ​ണ്ണ​യൊ​ഴി​ച്ച് ആ​രാ​ധ​ന ന​ട​ത്തു​ന്നു. ഉൗ​റ്റു​കു​ഴി ഇ​പ്പോ​ഴു​മു​ണ്ട്.

ചൊ​വ്വാ​ഴ്ച​ക​ളി​ൽ പ​തി​നാ​യി​രകണക്കിന് പേ​ർ തീ​ർ​ഥാ​ട​ക​രാ​യി എ​ത്തു​ന്നു. ചൊ​വ്വാ​ഴ്ച​ക​ളി​ൽ മൂ​വാ​യി​രം പേ​ർ​ക്ക് നേ​ർ​ച്ച​യൂ​ണ് വി​ള​ന്പു​ന്നു. ആ​യി​ര​ങ്ങ​ൾ​ക്ക് നേ​ർ​ച്ച​യാ​യി അ​ർ​പ്പി​ക്കു​ന്ന ഉ​ണ്ണി​യ​പ്പം ന​ൽ​കു​ന്നു.​ദേ​വ​സ​ഹാ​യം​പി​ള്ള​യു​ടെ തി​രു​നാ​ൾ​കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ ഇ​ട​വ​ക​യി​ലെ തി​രു​നാ​ളി​ന്‍റെ എ​ണ്ണം മൂ​ന്നാ​യി. ത​പ​സു​കാ​ല​ത്ത് നോ​ന്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ള്ള ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന​താ​ണ് ഇ​ട​വ​ക തി​രു​നാ​ൾ. ര​ണ്ടാ​മ​ത്തെ തി​രു​നാ​ൾ ജൂ​ണി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളാ​ണ്.