ക​ണ്ണ​റ​വി​ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Sunday, May 15, 2022 1:08 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​റ​വി​ള വാ​ര്‍​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍. നി​ല​വി​ലെ വാ​ർ​ഡ്അം​ഗം സി​പി​എ​മ്മി​ലെ ജി.​എ​ല്‍ രാ​ജ​ഗോ​പാ​ലി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ല്‍ നി​ന്നും വാ​ര്‍​ഡ് പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് യു​വ​നേ​താ​വാ​യ ഇ.​എ​ല്‍. അ​രു​ണ്‍​ലാ​ലി​നെ​യാ​ണ്.

കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യ അ​രു​ണ്‍​ലാ​ല്‍ വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. വാ​ര്‍​ഡ് നി​ല​നി​ര്‍​ത്താ​ന്‍ സി​പി​എം നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് എ​ന്‍. വി​ജ​യ​കു​മാ​റി​നെ​യാ​ണ്. പാ​ര്‍​ട്ടി നെ​ല്ലി​മൂ​ട് നോ​ര്‍​ത്ത് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ് വി​ജ​യ​കു​മാ​ര്‍. മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​യ വി. ​സ​ജി​കു​മാ​റാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി.

ഒ​ബി​സി മോ​ര്‍​ച്ച മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് സ​ജി​കു​മാ​ര്‍. വീ​ടു​ക​ള്‍ തോ​റും ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​വും വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള ശ​ബ്ദ പ്ര​ചാ​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രു​ക​യാ​ണ്. പ‍​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന യു​ഡി​എ​ഫി​ന് ആ​റ് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. എ​ല്‍​ഡി​എ​ഫി​നും ബി​ജെ​പി​ക്കും നി​ല​വി​ല്‍ അ​ഞ്ച് വീ​തം അം​ഗ​ങ്ങ​ളു​ണ്ട്. നേ​ര​ത്തെ ആ​റ് അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഒ​രേ അം​ഗ​സം​ഖ്യ​യാ​യ​തി​നാ​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. 17 ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളെ കൈ​വി​ടി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.