ക​ള​രി പ​രി​ശീ​ല​നം
Sunday, May 15, 2022 1:08 AM IST
വി​ഴി​ഞ്ഞം: ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ല​സ​ഭ​യി​ലെ കു​ട്ടി​ക​ൾ​ക്ക് വ​ട​ക്ക​ൻ ക​ള​രി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ശാ​ന്തി​ഗ്രാം കൗ​ൺ​സ​ലിം​ഗ് ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ, ക​ണ്ണൂ​രി​ലെ ജ്യോ​തി​സ് ക​ള​രി​സം​ഘം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ള്ളം ഗ​വ. മു​ഹ​മ്മ​ദ​ൻ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന സ്വ​യം ര​ക്ഷ​യ്ക്ക് ക​ള​രി അ​ഭ്യാ​സം​ന്ധ പ​രി​ശീ​ല​ന യ​ജ്ഞം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു ഡി​ക്സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് എ​സ്. മ​ഞ്ചു​ഷ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ൻ ബ്ലോ​ക്ക് കോ -​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ര​ജി​ത ,ശാ​ന്തി​ഗ്രാം ഡ​യ​റ​ക്ട​ർ എ​ൽ. പ​ങ്ക​ജാ​ക്ഷ​ൻ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ബെ​ൽ​സി​റ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ള​രി ഗു​രു​നാ​ഥ​ൻ​മാ​രെ​യും ദേ​ശീ​യ, സം​സ്ഥാ​ന ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പു​ര​സ്ക്കാ​ര​ങ്ങ​ൾ നേ​ടി​യ യു​വ​ക​ള​രി അ​ഭ്യാ​സി​ക​ളാ​യ തീ​ർ​ഥ, പ്ര​ണ​യ, ആ​ദി​ൻ എ​ന്നി​വ​രെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​രി​ച്ചു.