വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള വി​ശ്വാ​സ​ത്തി​നാ​യി എ​ല്ലാം ത്യ​ജി​ച്ച വ്യ​ക്തി​ത്വം: മോ​ണ്‍. ഡോ.​ടി. നി​ക്കോ​ളാ​സ്
Sunday, May 15, 2022 11:18 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​നാ​യി എ​ല്ലാം ത്യ​ജി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യെ​ന്നു പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി മോ​ണ്‍. ഡോ.​ടി. നി​ക്കോ​ളാ​സ്.
വ​ത്തി​ക്കാ​നി​ൽ ദേ​വ​സ​ഹാ​യം പി​ള്ള​യെ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ക​മു​കി​ൻ​കോ​ടു​ള്ള വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന പ്ര​ദ​ക്ഷി​ണം ആ​ശീ​ർ​വ​ദി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​ന്തം സു​ഖം നോ​ക്കാ​തെ ലോ​ക​ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ ജീ​വി​തം ന​മ്മോ​ടു പ​റ​യു​ന്ന​ത്. ദേ​വ​സ​ഹാ​യം പി​ള്ള ജീ​വി​തം ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ഉ​ഴി​ഞ്ഞു​വ​ച്ചു. രാ​ജ​കൊ​ട്ടാ​ര​ത്തി​ലെ സു​ഖ​വും ഉ​ദ്യോ​ഗ​വും വ​ലി​ച്ചെ​റി​ഞ്ഞ് ക്രി​സ്തു​വി​നു പി​ന്നാ​ലെ പോ​കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി.
കൊ​ടി​യ പീ​ഡ​ന​ങ്ങ​ളും മ​ർ​ദ​ന​ങ്ങ​ളും ഏ​റ്റി​ട്ടും ക്രി​സ്തീ​യ വി​ശ്വാ​സം അ​ദ്ദേ​ഹം മു​റു​കെ​പ്പി​ടി​ച്ചു. എ​ല്ലാ​റ്റി​ലും വ​ലു​ത് ദൈ​വ​രാ​ജ്യം ആ​ണെ​ന്ന് അ​ദ്ദേ​ഹം ചി​ന്തി​ച്ചു. വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ ജീ​വി​ത​ത്തി​ന്‍റെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട് ന​മു​ക്കും ഒ​രു സ്നേ​ഹ സ​മൂ​ഹ​മാ​യി ജീ​വി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ച്ച വാ​ഹ​ന പ്ര​ദ​ക്ഷി​ണം ദേ​ശീ​യ പാ​ത​യി​ൽ ബാ​ല​രാ​മ​പു​രം വ​ഴി ക​മു​കി​ൻ​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ​ത്തി.
വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് വാ​ഹ​ന റാ​ലി ക​മു​കി​ൻ​കോ​ട് എ​ത്തി​യ​ത്.