ജ​ല​ന​ട​ത്ത​വും ജ​ല​സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു
Sunday, May 15, 2022 11:18 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​ത​ല ജ​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​ന​ട​ത്തം, ജ​ല​സ​ഭ, ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​കെ. രാ​ജ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ.​കെ. അ​നി​ത​കു​മാ​രി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ.​എം.​എ. സാ​ദ​ത്ത്, കൗ​ൺ​സി​ല​ർ​മാ​രാ​യ എം. ​ഷി​ബു​രാ​ജ് കൃ​ഷ്ണ, കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, ഷീ​ബ സ​ജു, പ്ര​സ​ന്ന​കു​മാ​ർ, വ​ട​കോ​ട് അ​ജി, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ആ​ർ. മ​ണി​ക​ണ്ഠ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​കെ ശ​ശി​കു​മാ​ർ, ശ്രീ​ക​ലാ​ദേ​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ മു​ട്ട​യ്ക്കാ​ട് വാ​ർ​ഡ് പ​രി​ധി​യി​ലെ ഇ​ട​വം പ​റ​മ്പ് മു​ത​ൽ ചെ​മ്പ​ക​പ്പാ​റ വ​രെ​യാ​ണ് ജ​ല ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്.