അ​നു​സ്മ​ര​ണ യോ​ഗം 18ന്
Sunday, May 15, 2022 11:22 PM IST
കോ​വ​ളം : 150 ലേ​റെ പ്രാ​വ​ശ്യം ര​ക്തം ദാ​നം ചെ​യ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ നെ​ല്ലി​മൂ​ട് എ​സ്. ബൈ​ജു​വി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​എം​എ ന​മ്മു​ടെ ആ​രോ​ഗ്യം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം യോ​ഗം സം​ഘ​ടി​പ്പി​ക്കും.
നെ​ല്ലി​മൂ​ട് മ​ണി വീ​ണ​യി​ൽ 18ന് ​രാ​വി​ലെ 10.30ന് ​ചേ​രു​ന്ന യോ​ഗം ഡോ.​ടി.​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി. ​ഉ​പേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.​
വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ ,വി​ഴി​ഞ്ഞം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് ഖാ​ൻ , സെ​ക്ര​ട്ട​റി സി. ​ഷാ​ജി​മോ​ൻ , ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ജ​യ​ച​ന്ദ്ര​ൻ , കോ​വ​ളം ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ടി.​ബി​ജു , പ​ന​ത്തു​റ ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.