വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ സം​ഘ​ർ​ഷം: ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു
Sunday, May 15, 2022 11:23 PM IST
ക​ഴ​ക്കൂ​ട്ടം : വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു.
കു​ത്തേ​റ്റ ക​ണി​യാ​പു​രം കു​ന്നി​ന​കം സ്വ​ദേ​ശി വി​ഷ്ണു​വി​നെ (28) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ട്ട​യ​ക്കോ​ണം സ്വ​ദേ​ശി​യു​ടെ വി​വാ​ഹ​സ​ത്കാ​രം ക​ഴ​ക്കൂ​ട്ടം എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​ത്തി​യ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.
മം​ഗ​ല​പു​ര​ത്ത് സ്വ​ർ​ണ​വ്യാ​പാ​രി ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജാ​സിം ഖാ​നാ​ണ്‍ കു​ത്തി​യ​തെ​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് പ​റ​ഞ്ഞു.