ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ​ദ​വി അ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് സ​മാ​പ​നം
Monday, May 16, 2022 11:22 PM IST
ബാ​ല​രാ​മ​പു​രം: ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ​ദ​വി അ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് സ​മാ​പ​ന​മാ​വും. ഇ​ന്ന് രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യി മ​ത്യാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദേ​വാ​സ​ഹാ​യം പി​ള്ള​യു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് കൊ​ണ്ടു​ള​ള പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ആ​ര്‍ ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി.

വൈ​കു​ന്നേ​രം 7.30 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ല്‍​എ​മാ​രാ​യ കെ. ​ആ​ന്‍​സ​ല​ന്‍ , എം. ​വി​ന്‍​സ​ന്‍റ്, ജി. ​സ്റ്റീ​ഫ​ന്‍, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ​ഗം ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, ശാ​ന്തി​ഗി​രി മ​ഠാ​ധി​പ​തി സ്വാ​മി ഗു​രു​ര​ക്നം ജ്ഞാ​ന​ത​പ​സ്വി , ഇ​മാം പാ​ച്ച​ല്ലൂ​ര്‍ അ​ബ്ദു​ള്‍ സ​ലീം മൗ​ല​വി,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, ചെ​ങ്ക​ല്‍ രാ​ജ​ശേ​ഖ​ര​ന്‍​നാ​യ​ര്‍ , ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.