ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള ഇ​ന്ന്
Monday, May 16, 2022 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം നൂ​റു​ദി​ന ക​ര്‍​മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ട്ട​യ​മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​മ​ന്ത്രി കെ.​രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും.866 പ​ട്ട​യ​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലാ​ണ്. 294 പ​ട്ട​യ​ങ്ങ​ളാ​ണ് ഇ​വി​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വ​ര്‍​ക്ക​ല താ​ലൂ​ക്കി​ല്‍ 90, ചി​റ​യി​ന്‍​കീ​ഴ് 79, തി​രു​വ​ന​ന്ത​പു​രം 167, നെ​യ്യാ​റ്റി​ന്‍​ക​ര 118, കാ​ട്ടാ​ക്ക​ട118 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​നെ​ടു​മ​ങ്ങാ​ട്, വ​ര്‍​ക്ക​ല, തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കു​ക​ളി​ലെ പ​ട്ട​യ​മേ​ള​യു​ടെ വി​ത​രോ​ണ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.
കോ​ട്ട​യ്ക്ക​ക​ത്ത് ല​ളി​ത് മ​ഹ​ല്‍ ഹാ​ളി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി, മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ശ​ശി ത​രൂ​ര്‍ എം​പി, മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍, എം​എ​ല്‍​എ​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, വി.​കെ. പ്ര​ശാ​ന്ത്, വി.​ശ​ശി, എം.​വി​ന്‍​സെ​ന്‍റ്, ജി​ല്ലാ​ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ, സ​ബ്ക​ള​ക്ട​ര്‍ മാ​ധ​വി​ക്കു​ട്ടി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.