പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Monday, May 16, 2022 11:26 PM IST
വി​തു​ര: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം കാ​ണി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും സ്റ്റേ​ഷ​നി​ലെ കം​പ്യൂ​ട്ട​റു​ക​ളും ഫോ​ണു​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത വി​തു​ര മു​ള​യ്ക്കോ​ട്ടു​ക​ര ജ​സീം (26), മു​ള​യ്ക്കോ​ട്ടു​ക​ര പ്ലാ​മൂ​ട് ക​ട്ട​ക്കാ​ൽ ശ​ര​ത് കു​മാ​ർ (25), മു​ള​യ്ക്കോ​ട്ടു​ക​ര അം​ബി​ക ഭ​വ​ൻ ത​ട​ത്ത​രി​ക​ത്തു അ​ശ്വി​ൻ മോ​ഹ​ൻ (28), മു​ള​യ്ക്കോ​ട്ടു​ക​ര അ​ശ്വ​തി ഭ​വ​നി​ൽ അ​രു​ൺ​കു​മാ​ർ (27), തൊ​ളി​ക്കോ​ട് മ​രു​തും​മൂ​ട് ക​ട്ട​ക്കാ​ൽ ഷ​മീ​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് (32)എ​ന്നി​വ​രെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ടി​യ​ത്ത​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. സ്റ്റേ​ഷ​നി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ പ്ര​തി​ക​ൾ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.