മാ​ന​വി​ക​ത​യാ​ണ് ഉ​ത്ത​മ​സാ​ഹി​ത്യം: ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ
Monday, May 16, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം : കാ​ല​ദേ​ശ​ത്തി​ന​തീ​ത​മാ​യ മാ​ന​വി​ക​ത​യു​ടെ ദ​ർ​ശ​ന​മാ​ണ് ഉ​ത്ത​മ സാ​ഹി​ത്യ​കൃ​തി​ക​ളു​ടെ ആ​ത്മാ​വെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ. ഷാ​ന​വാ​സ് പോ​ങ്ങ​നാ​ടി​ന്‍റെ "നി​ലം​തൊ​ട്ട ന​ക്ഷ​ത്ര​ങ്ങ​ൾ' എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​വ​വി​ജ്ഞാ​ന​കോ​ശം ഡ​യ​റ​ക്ട​ർ ഡോ.​മ്യൂ​സ് മേ​രി ജോ​ർ​ജ് ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ഡോ.​കാ​യം​കു​ളം യൂ​നു​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ദീ​പ് പ​ന​ങ്ങാ​ട് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, സ​ലി​ൻ മാ​ങ്കു​ഴി, വി​നു ഏ​ബ്ര​ഹാം, വി.​വി.​കു​മാ​ർ, എ​സ്.​കെ.​സു​രേ​ഷ്, ഷാ​ന​വാ​സ് പോ​ങ്ങ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.